അന്തർ ദേശീയ യോഗദിനാചരണം

ജൂൺ 21: അന്തർ ദേശീയ യോഗദിനാചരണം
GHSS: എരുമപ്പെട്ടി
എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യോഗദിനാചരണ പരിപാടികൾ പൂർവ വിദ്യാർത്ഥിയും കുഞ്ഞു പുസ്തകങ്ങളുടെ തമ്പുരാനായ ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു.തൃശൂർ നേച്ചർ ആയൂർവ്വേദ ആശുപത്രി ഡോ: ആൻ മോൾ വർഗീസ് യോഗക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡൻറ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ എം.എ ഉസ്മാൻ ,പ്രിൻസിപ്പാൾ സി.എം.പൊന്നമ്മ: പ്രധാനാധ്യാപിക എ എസ് പ്രേം സി എന്നിവർ യോഗദിന സന്ദേശങ്ങൾ നൽകി -എൻ സി സി: എസ്പിസി കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സുകൾ നടത്തി. പി.ആർഒ .എം എസ് രാമകൃഷ്ണൻ: ഡെപ്യൂട്ടി എച്ച് എം.എം  എസ്.സി റാജ്  ,എൻ സി സി /എസ് പി സി ഓഫീസർമാരായ ടി എം കമറുദ്ദീൻ  ,രതീഷ്, അധ്യാപകരായ  മൃദുൽ സി ഭാസ്കർ: സുനിത: സൈജൻ: സിം രാജ്: വിവിധ ക്ലബ്ല് കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി











Comments