വായനദിനാചരണം ചാര്‍ട്ട് 2017

വായനദിനാചരണം
GHSS: എരുമപ്പെട്ടി
എരുമപ്പെട്ടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ വായനദിനവാരാചരണ പരിപാടികൾ മലയാളത്തിലെ 51 അക്ഷരങ്ങൾ സൂചിപ്പിച്ച അക്ഷരവിളക്കുകൾ കൊളുത്തി എരുമപ്പെട്ടി ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.സി.ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കുഞ്ഞുമോൻ കരിയന്നൂർ, എസ്.എം.സി.ചെയർമാൻ എം.എ.ഉസ്മാൻ: പ്രധാനാധ്യാപിക എ എസ് ' പ്രേം സി.സ്കൂൾ മലയാളവേദി പ്രവർത്തകരായ ദർശന: രതീഷ്: തുടങ്ങിയവർ: പ്രോ ഗ്രാം കോർഡിനേറ്റർ എം എസ് രാമകൃഷ്ണൻ: സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ ഡെ. പ്യൂട്ടി എച്ച്.എം.സി റാജ്: തുടങ്ങിയവർ വയനാ സന്ദേശം നൽകി.
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിനിധിയായി ജോണി ചടങ്ങിൽ പങ്കെടുത്ത് വായനദിന സന്ദേശം നൽകിയത് വേറിട്ട അനുഭവമായി.
പൊതുജനങ്ങൾക്ക് വേണ്ടി പുസ്തക പ്രദർശനവും വായനശാലയും ഒരുക്കിയതും ശ്രദ്ധേയമായി.
വായനവാരത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.



Comments